പത്തനംതിട്ടയില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ടയില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ട: അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിന്‍ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്.

Read More
 കുമ്പളങ്ങാട് ബിജു വധക്കേസ്: ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കുമ്പളങ്ങാട് ബിജു വധക്കേസ്: ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂര്‍ കുമ്പളങ്ങാട് ബിജു വധക്കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്നു ബിജു. കേസില്‍ ഒന്‍പത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ആറാം പ്രതി രവി മരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണം. 2010 മെയ് 16-ന് കുമ്പളങ്ങാട് വായനശാലയ്ക്ക് സമീപത്തു വെച്ചാണ് ബിജുവിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പന്തലങ്ങാട്ട് ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഈ […]

Read More
 ജെഡിയു നേതാവ് പി.ജി ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ജെഡിയു നേതാവ് പി.ജി ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊച്ചി: നാട്ടികയിലെ ജെഡിയു നേതാവ് പി.ജി ദീപക് കൊലക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രശാന്ത്, ബ്രഷ്ണേവ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍, അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച് 27ന് ഹൈക്കോടതി […]

Read More
 കത്തോലിക്കാ സഭക്കെതിരായ ഓര്‍ഗനൈസര്‍ ലേഖനം: പുറത്തുവന്നത് ആര്‍എസ്എസിന്റെ യഥാര്‍ഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി

കത്തോലിക്കാ സഭക്കെതിരായ ഓര്‍ഗനൈസര്‍ ലേഖനം: പുറത്തുവന്നത് ആര്‍എസ്എസിന്റെ യഥാര്‍ഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കത്തോലിക്കാ സഭക്കെതിരായ ഓര്‍ഗനൈസര്‍ ലേഖനത്തിലൂടെ പുറത്തുവന്നത് ആര്‍എസ്എസിന്റെ യഥാര്‍ഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനു ശേഷം കത്തോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാര്‍ എന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍നിന്നും മനസ്സിലാക്കേണ്ടത്. സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നത്. ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍നിന്ന് ആ ലേഖനം പിന്‍വലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാര്‍ […]

Read More
 ‘എംപുരാനില്‍ ഹിന്ദുവിരുദ്ധ അജണ്ട, ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു’; ആര്‍എസ്എസ് മുഖപത്രം

‘എംപുരാനില്‍ ഹിന്ദുവിരുദ്ധ അജണ്ട, ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു’; ആര്‍എസ്എസ് മുഖപത്രം

ഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഹിന്ദുവിരുദ്ധ അജണ്ടയാണ് മോഹന്‍ലാല്‍ ചിത്രം എംപുരാനില്‍ മുഖപത്രം ആരോപിക്കുന്നു. ചിത്രത്തില്‍ 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു. 2002-ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതേസമയം കലാപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനുള്ള […]

Read More
 അശോകന്‍ വധക്കേസ്: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അശോകന്‍ വധക്കേസ്: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; മൂന്ന് പേര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: അമ്പലത്തിന്‍കാലയിലെ സിപിഎം പ്രവര്‍ത്തകന്‍ അശോകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രാദേശിക ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. അഞ്ചു പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഏഴാം പ്രതി സന്തോഷ്, പത്താം പ്രതി പ്രശാന്ത്, 12ാം പ്രതി സജീവ് എന്നിവര്‍ക്ക് കോടതി ജീവപര്യന്തം […]

Read More
 അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ 15ന് വിധിക്കും

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ 15ന് വിധിക്കും

കാട്ടാക്കട അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഈ മാസം 15ന് വിധിക്കും. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രാദേശിക പ്രവര്‍ത്തകനായ അശോകനെ കൊലപ്പെടുത്തിയത്. ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘം, സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതക കാരണം. സംഭവത്തില്‍ 19 പേരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ ഒരു പ്രതി മരിച്ചു. […]

Read More
 റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍ . തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 2005 ഒക്ടോബര്‍ 2നാണ് റിജിത്തിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Read More
 സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

സിപിഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫിനെ വധിച്ച കേസില്‍ പ്രതികളായ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ എം പ്രനു ബാബു എന്ന കുട്ടന്‍ (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ആര്‍ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ വി ഷിജില്‍ എന്ന ഷീജൂട്ടന്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ കെ ഉജേഷ് എന്ന ഉജി (34) എന്നിവരാണ് പ്രതികള്‍. ഒന്നു മുതല്‍ നാലു വരെ […]

Read More
 എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം

എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രണ്ട് കൂടിക്കാഴ്ചകളും അന്വേഷിക്കും. എഡിജിപിക്കൊപ്പം ആര്‍എസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നവരുടെ മൊഴിയാണ് എടുക്കുക.

Read More