യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ; റോഡ് ഗതാഗതം മുതല്‍ വിമാന സര്‍വീസുകള്‍ വരെ താളം തെറ്റി

യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ; റോഡ് ഗതാഗതം മുതല്‍ വിമാന സര്‍വീസുകള്‍ വരെ താളം തെറ്റി

ദുബൈ: യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്. […]

Read More
 ഇന്ത്യാ-യുഎഇ സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കും; യുഎഇ യിൽ എത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇന്ത്യാ-യുഎഇ സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കും; യുഎഇ യിൽ എത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

യുഎഇ സന്ദർശനത്തിനായി തലസ്ഥാനമായ അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ-യുഎഇ സഹകരണം ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യൻ രൂപയിൽ യുഎഇയുമായി വ്യാപാരം നടത്താനുള്ള ധാരണ പത്രത്തിലും ഡൽഹി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയിൽ തുടങ്ങാനുള്ള ധാരണ പത്രത്തിലും […]

Read More
 വിദേശയാത്ര നീട്ടി;മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും,ഇംഗ്ലണ്ടിൽ നിന്ന് നാളെ ദുബൈയിലേക്ക്

വിദേശയാത്ര നീട്ടി;മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും,ഇംഗ്ലണ്ടിൽ നിന്ന് നാളെ ദുബൈയിലേക്ക്

യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ, യുഎഇ സന്ദർശിച്ചശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം […]

Read More
 മങ്കിപോക്‌സ് മരണം: യുവാവിന് യുഎഇയില്‍ നിന്ന് യാത്രാനുമതി ലഭിച്ചത് എങ്ങനെ? കേന്ദ്രത്തിന്റെ അന്വേഷണം

മങ്കിപോക്‌സ് മരണം: യുവാവിന് യുഎഇയില്‍ നിന്ന് യാത്രാനുമതി ലഭിച്ചത് എങ്ങനെ? കേന്ദ്രത്തിന്റെ അന്വേഷണം

മങ്കിപോക്‌സ് ബാധിച്ച് കേരളത്തില്‍ യുവാവ് മരിച്ച് രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍, രോഗി വിമാനത്തില്‍ എത്തിയത് എങ്ങനെയെന്ന് അറിയാന്‍ യുഎഇയുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടു. യുഎഇയില്‍വച്ചു തന്നെ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിച്ചത് എങ്ങനെയെന്നതിന്റെ വിശദീകരണമാണ് യുഎഇ അധികൃതരോട് സര്‍ക്കാര്‍ ആരാഞ്ഞത്. യുഎഇയില്‍ വച്ചു തന്നെ പോസിറ്റീവ് ആയതിന് ശേഷം ജൂലൈ 22 നാണ് ഇയാള്‍ കേരളത്തിലേക്ക് വിമാനം കയറിയതെന്നാണ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. രോഗി അസുഖ വിവരം അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്രം പറഞ്ഞു. […]

Read More
 ഇറാനില്‍ ശക്തമായ ഭൂചലനം;യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം

ഇറാനില്‍ ശക്തമായ ഭൂചലനം;യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം

ഇറാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. Earthquake strikes Dubai and various parts of UAE pic.twitter.com/mXJ6OXioFY — M9 NEWS (@M9News_) July 1, 2022 pic.twitter.com/31x4FeDAEL — المركز الوطني للأرصاد (@ncmuae) […]

Read More
 ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി,മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടി

ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി,മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ.ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു കൂടാതെ നളിനി നെറ്റോയും ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സ്വപ്‍നയുടെ ആരോപണം.സ്വർണം കടത്തിയെന്ന് കരുതപ്പെടുന്ന ബിരിയാണി പാത്രങ്ങൾ കൊണ്ടുപോയത് വലിയ കാറുകളിലായിരുന്നുവെന്നും ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും […]

Read More
 ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്‍ത ഗോതമ്പ് യുഎഇയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്,നടപടി നാല് മാസത്തേക്ക്

ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്‍ത ഗോതമ്പ് യുഎഇയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്,നടപടി നാല് മാസത്തേക്ക്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. നാല് മാസത്തെക്ക് ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ഫ്രീസോണുകളില്‍ നിന്ന് നടത്തുന്ന എല്ലാ കയറ്റുമതികള്‍ക്കും ഈ നടപടി ബാധകമാകും.ഇന്ത്യയില്‍ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി […]

Read More
 യുഎഇയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് ആഫ്രിക്കയില്‍ നിന്നെത്തിയ യുവതിയില്‍

യുഎഇയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് ആഫ്രിക്കയില്‍ നിന്നെത്തിയ യുവതിയില്‍

യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമാഫ്രിക്കയില്‍ നിന്നെത്തിയ 29 കാരനായ സന്ദര്‍ശകയ്ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച സ്ത്രീയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുരങ്ങുപനിക്കെതിരെ എല്ലാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കുരങ്ങുപനി നേരിടാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും സജ്ജമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പ്രാദേശികമായി […]

Read More
 ഇന്ത്യക്കാർക്ക് ആശ്വാസം; യുപിഐ പണമിടപാടുകൾ യുഎഇയിലും

ഇന്ത്യക്കാർക്ക് ആശ്വാസം; യുപിഐ പണമിടപാടുകൾ യുഎഇയിലും

ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.ഓരോ വര്‍ഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും. എന്നാൽ യുഎഇയിൽ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്‌മെൻറുകൾ സ്വീകരിക്കുക. ദേശീയ […]

Read More
 പിണറായി വിജയനെ സ്വീകരിച്ച് യുഎഇ;മലയാളത്തിൽ ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്അറബിയില്‍ നന്ദിയറിയിച്ച് മുഖ്യമന്ത്രി

പിണറായി വിജയനെ സ്വീകരിച്ച് യുഎഇ;മലയാളത്തിൽ ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്അറബിയില്‍ നന്ദിയറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനുമായി എക്‌സ്‌പോ 2020 വേദിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.എക്സ്പോയിൽ എത്തിയ മുഖ്യമന്ത്രിയെ നേരിട്ടാണ് ശൈഖ് മുഹമ്മദ് സ്വീകരിക്കാൻ എത്തിയത്. തുടർന്ന് പിണറായി വിജയനെ സ്വീകരിച്ച വിവരം അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിൽ അറിയിച്ചു.ഈ ട്വീറ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ […]

Read More