ഇറാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്.

യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി.പലയിടങ്ങളിലും കെട്ടിടങ്ങളില്‍ നിന്നും ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങി. ദുബായ്, അബുദബി, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ ഇടങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങി നില്‍ക്കുന്നതിന്‍റെയും ഫ്ളാറ്റുകളില്‍ പ്രകമ്പനം അനുഭവപ്പെടുന്നതിന്‍റേയും വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിമിഷങ്ങള്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പലരുടേയും പ്രതികരണം. യു.എ.ഇ സമയം രാത്രി 1.32ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ ഭൗമപഠന കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *