യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു;ഫിറോസ് കുന്നംപറമ്പിൽ

യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു;ഫിറോസ് കുന്നംപറമ്പിൽ

താന്‍ യുഡിഎഫിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.അറിവില്ലായ്മ മൂലവും രാഷ്ട്രീയരംഗത്തെ തുടക്കകാരന്‍ എന്ന നിലയിലും നല്‍കിയ ഇന്റര്‍വ്യൂ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ടാക്കിയ വിഷമത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ഫിറോസ് പറഞ്ഞു. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത്. തവനൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും […]

Read More
 രാജ്യസഭ  തെരെഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാർത്ഥിയായി  പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു

രാജ്യസഭ തെരെഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗമായി പി.വി അബ്‌ദുൾ വഹാബ് മത്സരിക്കുന്നത്.2004 ലാണ് പി വി അബ്ദുൽ വഹാബ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ, മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ മുനീർ എന്നിവർക്കൊപ്പമാണ് അബ്ദുൽ വഹാബ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്

Read More
 മൻസൂർ വധക്കേസ് അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ല ;മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

മൻസൂർ വധക്കേസ് അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ല ;മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

കണ്ണൂർ പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി, കെ സുധാകരന്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചത്. നേതാക്കള്‍ ബന്ധുക്കളുമായി സംസാരിച്ചു. അതിവൈകാരികമായിട്ടാണ് നേതാക്കള്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്. എന്തിന് വേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയുന്ന പണിയാണ് ഇപ്പോഴത്തെ […]

Read More
 മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ചോദിച്ചതിലുറച്ച് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ചോദിച്ചതിലുറച്ച് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണയ്ക്കണമെന്ന നിലപാടിലുറച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഐഎം വോട്ട് യുഡിഎഫിന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. സിപിഐഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂര്‍വ്വമാണ്. സിപിഐഎമ്മിനെ സഹായിക്കാനാണത്. മനസാക്ഷിക്ക് വോട്ടുചെയ്യാന്‍ ബിജെപി പറയുന്നതിലൂടെ ഷംസീറിന് വോട്ടുചെയ്യാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്. നേരത്തെ സിഒടി നസീറിന് നല്‍കാമെന്ന് പറഞ്ഞ പിന്തുണയെക്കുറിച്ച് ബിജെപി ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ’, മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് […]

Read More
 ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

ബി ജെ പിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽ ഡി എഫ് പിന്തുണ തേടിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ തളളി ഉമ്മൻ ചാണ്ടി. ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആർ എസ് […]

Read More

UDF നേതാവ് ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം

കുന്ദമംഗലം നിയോജക മണ്ഡലം UDF നേതാവും മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ട്രഷററുമായ ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം.വെള്ളലശ്ശേരി MVR റോഡില്‍ പാറക്കണ്ടിയില്‍ വെച്ച് ഹൗസ് കാമ്പയിന്‍റെ ഭാഗമായി ഹംസ മാസ്റ്റര്‍ പോയ സമയത്തായിരുന്നു കാർ അടിച്ചു തകര്‍ത്തത് അക്രമം ഉണ്ടായത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് UDF നേതാക്കൾ പറഞ്ഞു

Read More
 യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

കഴിഞ്ഞ പലവര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിയുവാക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കേരളരാഷ്ട്രീയം മാറുകയാണ്.കേരളത്തിലെ ഇരു മുന്നണികളും പയറ്റുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇരുമുന്നണികളും മാറിമാറി നാട് കൊള്ളയടിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മല്‍സരം ഇത്തവണ ജനം തള്ളുമെന്ന് നരേന്ദ്രമോദി പറഞ്ഞു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു. കേരളത്തുക്കുറിച്ചുള്ള ബിജെപി കാഴ്ചപ്പാട് നാളെയെ മുന്നില്‍ […]

Read More
 കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പം; ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞെന്നും മുഖ്യമന്ത്രി

കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പം; ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞെന്നും മുഖ്യമന്ത്രി

കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പമാണ്. ബിജെപി നേതാക്കളുടെ പരാമര്‍ശം ഇത് തെളിയിക്കുന്നു. കച്ചവടം ഉറപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് ലീഗിന്റെ ഗുണത്തിനോ യുഡിഎഫിന്റെ ഗുണത്തിനോ അല്ല, ആത്യന്തികമായി അവരുടെ ഗുണത്തിനാണ് ചിന്തിക്കുന്നത്. ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എൻ എ ഖാദർ […]

Read More
 അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ കഞ്ഞിവച്ച് പ്രതികരിക്കുമെന്ന് ഡിവൈഎഫ്ഐ

അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ കഞ്ഞിവച്ച് പ്രതികരിക്കുമെന്ന് ഡിവൈഎഫ്ഐ

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്‌പെഷ്യല്‍ അരി നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്തതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു . ഇതിനെതിരെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് […]

Read More
 ന്യായ് പദ്ധതി വഴി വർഷം 72000 രൂപ;ക്ഷേമ പെൻഷൻ 3000 രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

ന്യായ് പദ്ധതി വഴി വർഷം 72000 രൂപ;ക്ഷേമ പെൻഷൻ 3000 രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടനപത്രികയിലുള്ളത് യുഡിഎഫ് പൂർണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി പ്രകടനപത്രിക തയ്യാറാക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ഇതൊരു ജനകീയ മാനിഫെസ്റ്റോ ആണ്. കേരളത്തെ ലോകോത്തര മാതൃകയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പാക്കും. പ്രകടനപത്രികയുടെ കാതൽ എന്ന് പറയുന്നത് ന്യായ് പദ്ധതിയാണ്. മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവർക്ക് ഉറപ്പാക്കും. സംസ്ഥാനത്ത് നിന്ന് […]

Read More