പ്രമേയാനുമതി നിഷേധിച്ചു; ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് യുഡിഎഫ് അംഗങ്ങള്‍

പ്രമേയാനുമതി നിഷേധിച്ചു; ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് യുഡിഎഫ് അംഗങ്ങള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് യുഡി എഫ് അംഗങ്ങള്‍ ഇറങ്ങിപോയി.കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എല്ലാദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപെടുന്ന പ്രമേയത്തിന് യുഡിഎഫ് പ്രതിനിധിയായ ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ പ്രമേയത്തിന് ഭരണസമതി അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്. പ്രമേയം നിഷേധിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് എം ധനീഷ് ലാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പ്രസിഡന്റ് […]

Read More
 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസും രംഗത്ത്; യുഡിഎഫില്‍ അഭിപ്രായ ഐക്യമായി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസും രംഗത്ത്; യുഡിഎഫില്‍ അഭിപ്രായ ഐക്യമായി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു ഡി എഫില്‍ ഒടുവില്‍ അഭിപ്രായ ഐക്യമായി. മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന കിട്ടണം, സച്ചാര്‍ റിപ്പോര്‍ട്ടിലെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ക്രൈസ്തവര്‍ അടക്കമുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കണം. മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നും ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസും ഈ ആവശ്യത്തിലേക്ക് എത്തിയത്. നിയമസഭാ സമ്മേളനത്തിന് മുമ്പായി യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നു. നേരത്തെ പ്രതിപക്ഷനേതാവ് […]

Read More
 പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം ശനിയാഴ് ച്ച

പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം ശനിയാഴ് ച്ച

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ ശനിയാഴ് ച്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ […]

Read More
 മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കല്‍ വിവാദത്തിന്റെ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു. ഡി. എഫ്. നിയോഗിച്ചതായി യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. പ്രൊഫ: ഇ. കുഞ്ഞികൃഷ്ണന്‍, അഡ്വ: സുശീല ഭട്ട്, റിട്ടയര്‍ഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥന്‍ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. യു. ഡി. എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് […]

Read More
 ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിച്ചുകാണില്ല’; ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിച്ചുകാണില്ല’; ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

ഈ ദുരിതകാലത്ത് ക്യാപിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഇത്രമാത്രം ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്നു നമ്മുടെയൊക്കെ സംഭാഷണങ്ങളില്‍ പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും പെട്രോള്‍ വില നൂറ് കടന്നു. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ഒരു […]

Read More
 മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

മുട്ടില്‍ മരംമുറിക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ നടത്തുന്ന ധര്‍ണയുടെസംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കണ്ണൂരില്‍ […]

Read More
 പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

യുഡിഎഫ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമര്‍ശിച്ച് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പന്‍ രംഗത്ത്. വി ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്തതില്‍ തനിക്ക് അഭിപ്രായഭിന്നത ഇല്ലെന്നും അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ ഒരു പ്രശ്‌നത്തില്‍ പരസ്യ വിമര്‍ശനവുമായി ഇതാദ്യമായാണ് കാപ്പന്‍ മാധ്യമങ്ങള്‍ക്ക് […]

Read More
 ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം; നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം; നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് . ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ […]

Read More
 സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല;നേരിട്ട് പങ്കെടുക്കില്ലെന്ന് യു ഡി എഫ് ;വീട്ടിലിരുന്ന് ടിവിയിൽ കാണും

സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല;നേരിട്ട് പങ്കെടുക്കില്ലെന്ന് യു ഡി എഫ് ;വീട്ടിലിരുന്ന് ടിവിയിൽ കാണും

സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എംഎം ഹസൻ. കൊവിഡ് അതിതീവ്ര സാഹചര്യത്തിൽ സത്യപ്രതിജ്ഞാ നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്.ലളിതമായ ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് തെറ്റാണെന്ന് യുഡിഎഫ് കൺവീനർ ഹസൻ പറഞ്ഞു. അതേസമയം, യുഡിഎഫ് എംപിമാരും എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വീട്ടിലിരുന്ന സത്യപ്രതിജ്ഞ കാണുമെന്നും അദ്ദേഹം പറഞ്ഞു.140 എംഎൽഎമാരേയും 20 എംപിമാരേയും അടക്കം 500 […]

Read More
 സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില UDF നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം; എംഎസ്എഫ് ദേശീയാധ്യക്ഷന്‍

സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില UDF നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം; എംഎസ്എഫ് ദേശീയാധ്യക്ഷന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുനായി എംഎസ്എഫ് ദേശീയ പ്രസിഡണ്ട്ടിപി അഷ്‌റഫലി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പേ കേരളത്തിലെ പൊതുജനങ്ങളെ പ്രതിപക്ഷ നേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാമെന്നാണ് അഷ്‌റഫലി മുന്നോട്ട് വെക്കുന്നത്. അഷ്‌റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. […]

Read More