യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം; മദ്യനയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെസിബിസി

യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം; മദ്യനയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെസിബിസി

കൊച്ചി: മദ്യനയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി. യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. മദ്യനയത്തില്‍ പൊതുജന വികാരത്തിനു അനുകൂലമായ നടപടി സ്വീകരിക്കണം. ഓപ്പറേഷന്‍ തൂഫാന്റെ മറവില്‍ മദ്യത്തിന് മഹത്വവത്കരണം വേണ്ട . ഇത് വിരോധാഭാസമാണെന്നും കേരള കത്തോലിക്ക ബിഷപ്പ് കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. മദ്യനയത്തില്‍ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ മാതൃക സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയോട് കൂറും വിശ്വസ്തതയും പുലര്‍ത്താന്‍ നേതൃത്വം ബാധ്യസ്ഥരാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള […]

Read More
 കേരള ബജറ്റ് 2026; റബറിന് താങ്ങുവില 250 രൂപയാക്കി; കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി;യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

കേരള ബജറ്റ് 2026; റബറിന് താങ്ങുവില 250 രൂപയാക്കി; കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി;യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക സൂചിക കുറച്ച് നാളായി സ്തംഭനാവസ്ഥയിലാണ്. കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്. 5.05 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവുണ്ടെന്നും പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി ശല്യം നേരിടാന്‍ […]

Read More
 കാസര്‍കോടിന് മന്ത്രിയെ വേണം; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോടിന് മന്ത്രിയെ വേണം; രാജ്മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രി വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കാസര്‍കോട് ജില്ലയെ എല്‍ഡിഎഫ് 10 വര്‍ഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസര്‍കോടിന് ഒരു മന്ത്രിയെ നല്‍കാന്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ അത് വോട്ടര്‍മാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Read More
 മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയില്‍; ഹൈക്കമാന്‍ഡ് തീരുമാനിക്കും

മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയില്‍; ഹൈക്കമാന്‍ഡ് തീരുമാനിക്കും

വയനാട്ടില്‍ നിന്നുള്ള മന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിലുള്ളത് കൊണ്ടാണ് ഹൈക്കമാന്‍ഡിലേക്ക് വിട്ടത്. പ്രിയങ്ക ഗാന്ധി നിര്‍ദ്ദേശിച്ചത് ഐ സി ബാലകൃഷ്ണനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന് വിട്ടത്. തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ തീരുമാനമെടുക്കാണ ഹൈക്കമാന്‍ഡിന് വിടുകയായിരുന്നു. മന്ത്രി സ്ഥാനത്തേക്കായി ടി സിദ്ധിഖ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എ കെ ആന്റണിയുമായി സിദ്ധിഖ് കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനത്തേക്കുള്ള സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം, നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശിവഗിരി മഠം പ്രതിനിധികള്‍ […]

Read More
 മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍; പാറക്കല്‍ അബ്ദുള്ളയെയും എ.കെ.എം അഷ്‌റഫിനെയും ഒഴിവാക്കി

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍; പാറക്കല്‍ അബ്ദുള്ളയെയും എ.കെ.എം അഷ്‌റഫിനെയും ഒഴിവാക്കി

തിരുവനന്തപുരം: മുസ്ലീം ലീഗില്‍ നിന്ന് അഞ്ച് പേര്‍ മന്ത്രിസഭയിലേക്ക്. പി.ക കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, വി.അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുക. പാറക്കല്‍ അബ്ദുള്ളയെ മാറ്റിയാണ് പി.കെ ബഷീറിനെ പരിഗണിച്ചത്. അദ്ദേഹത്തിന് ടേം അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം പിന്നീട് നല്‍കുന്നതിനുള്ള ചര്‍ച്ച നടന്നതായാണ് സൂചന. വി. അബ്ദുള്‍ ഗഫൂറിനെ അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. പാണക്കാട് കുടുംബത്തിന്റെ പിന്തുണ ഗഫൂറിന് ലഭിച്ചിരുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ ലീഗിന് സംശയമൊന്നുമുണ്ടായിരുന്നില്ല.

Read More
 സതീശന്‍ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിയില്ല, ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും

സതീശന്‍ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിയില്ല, ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും

തിരുവനന്തപുരം: സതീശന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍ ഇല്ല. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നല്‍കുക. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോന്‍സ് ജോസഫിന് ജലവിഭവോ കൃഷി വകുപ്പോ ആയിരിക്കും ലഭിക്കുക. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകുമെന്നും ഉറപ്പായി. അതേസമയം, മറ്റ് പദവികള്‍ മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോന്‍സ് ജോസഫ് നമസ്‌തെ കേരളത്തില്‍ പ്രതികരിച്ചു. യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി […]

Read More
 ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് UDF പിന്തുണയോടെ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് UDF പിന്തുണയോടെ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. ഇന്ന് പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് […]

Read More
 കൊച്ചി മേയർ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ പൊട്ടിത്തെറി

കൊച്ചി മേയർ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ പൊട്ടിത്തെറി

കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി. ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ മുസ്ലിംലീഗ് ഇടഞ്ഞ് നിൽക്കുകയാണ്. അതേസമയം ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും. സമൂഹ്യ മാധ്യമത്തിൽ ദീപ്തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് […]

Read More
 കന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

കന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എം.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി എന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ എം.പിമാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കൂടാതെ, […]

Read More