ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. അമൃത് രാംനാഥ് സംഗീതം ചെയ്ത ‘മധു പകരൂ’ എന്ന ഗാനം വിനീത് ശ്രീനിവാസന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഗസല്‍ മൂഡിലാണ് ഗാനത്തിന്റെ ചിത്രീകരണം. ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ആയിട്ടുണ്ട്.

പ്രണവ് മോഹന്‍ലാല്‍ ആണ് ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. സ്‌ക്രീനില്‍ പ്രണവ് പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം. ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് പ്രണവ് പ്രത്യക്ഷപ്പെടുക എന്ന് ചിത്രത്തിന്റെ ടീസര്‍ സൂചന നല്‍കിയിരുന്നു. പ്രണവിനൊപ്പം ധ്യാനും നിവിന്‍ പോളിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായിക. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *