കോഴിക്കോട്: പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി 2ന് ആയിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോലീസ് എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 8 ഓടെ വീടിന് മുകളിലെ കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ കുളിക്കുന്നതിനായി കയറിയതായിരുന്നു ആര്‍ദ്ര. തുടര്‍ന്ന്, 9 ആയിട്ടും പുറത്തിറങ്ങാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ഷീന. സഹോദരി: ആര്യ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.