എമ്പുരാന്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാന്‍ സിനിമയെക്കുറിച്ച് നടക്കുന്നത് ദൗര്‍ഭാഗ്യകരമായ വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ മൗലിക അവകാശങ്ങള്‍ ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവച്ച്ചര്‍ച്ച ചെയ്യണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

അതേസമയം എമ്പുരാന്‍ വിഷയം പാര്‍ലമെന്റിലേക്ക്. സിനിമക്കെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണം ചൂണ്ടിക്കാട്ടി എ എ റഹീം എംപിയും രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ കേസെടുത്തതടക്കം എ എ റഹീം എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *