ലോക തൊഴിലാളി ദിനത്തിൽ കൊവിഡ് മുന്നണി പോരാളികളെ ആശംസിച്ച് പ്രിയതാരം മമ്മൂട്ടി. മെയ് ദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോഗ്യപ്രവത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ അദ്ദേഹം ആശംസിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളികൾക്ക് ആശംസ നേർന്നിട്ടുണ്ട്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണെന്നും മഹാമാരി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *