കൊച്ചി: നിതിന്‍ രാജിന്റെ മരണത്തില്‍ വാക്കാല്‍ പരാമര്‍ശവുമായി ഹൈക്കോടതി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളോട് ഉള്‍പ്പടെ കാണിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനം. ഇത് ഗൗരവതരമായ കാര്യമെന്നും ഹൈക്കോടതി പറഞ്ഞു. ഡോ. എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നിരീക്ഷണം.
കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകര്‍ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകര്‍ ആകുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും. ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി പറഞ്ഞു.
കോളജുകള്‍ വിദ്യാര്‍ത്ഥികളെ ഇല്ലാതാക്കുന്നു. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് അതീവ ഗൗരവതരമായ കാര്യമെന്നും ഹൈക്കോടതി. ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേത് നിരീക്ഷണം.
