കോടഞ്ചേരി: ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ. പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ആണ് അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന കയാക്കിംഗ് താരങ്ങൾ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പരിശീലനം ആരംഭിച്ചു.
വിവിധ വിഭാഗം മത്സരങ്ങളിലായി 10 ലക്ഷം രൂപയാണ് സമാനമായി നൽകുന്നത്. മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഓഫ് റോഡ് ഡ്രൈവിങ്, കക്കാടം പൊയിലിലും തുഷാരഗിരിയിലും മഴ നടത്തം, ട്രായതാലോൺ, ക്രോസ് കൺട്രി, ഓമശ്ശേരിയിൽ വച്ച് നടക്കുന്ന മഡ് ഫുട്ബോൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഡൽഹി, കർണാടക, ഉത്തരാഖണ്ഡ്, കേരള താരങ്ങൾ തുടങ്ങിയവരാണ് കയാക്കിങ് പരിശീലനം നടത്തുന്നത്.
