ലോകമുലയൂട്ടൽ വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി മെഡിക്കൽ കോളേജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മനോജ് എൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഇൻ ചാർജ് ഡോ. സിബി ജോർജ് മുഖ്യാതിഥി ആയിരുന്നു. ഡോ.ഗിരീഷ് എസ്. മുഖ്യപ്രഭാഷണം നടത്തി. ഡോ.റിയാസ്, ഡോ. ബിലു ബി.എസ് എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ബോധവത്കരണ ക്ലാസ്സ് എടുത്തു. തുടർന്ന് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ സ്കിറ്റ്, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. ആരോഗ്യ വിഭാഗം ജീവനക്കാർ ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മുലയൂട്ടൽ വാരാചരണം ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെയാണ് . “മുലയൂട്ടലിനുള്ള പിന്തുണ എല്ലാവർക്കും നൽകാം ” എന്നുള്ളതാണ് ഈ വർഷത്തെ വാരാചരണ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *