വിക്രം നായകനായി എത്തിയ ചിത്രം കോബ്ര’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനിടെ മൂന്നു മണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈർഘ്യത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രേക്ഷക അഭിപ്രായത്തെ തുടര്‍ന്ന് സിനിമയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കന്റുമായിരുന്നു കോബ്രയുടെ ദൈര്‍ഘ്യം. ഇതില്‍ നിന്നും 20 മിനിറ്റുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് മുതലുള്ള ഷോകളില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരള എന്നിവിടങ്ങിളിലെ തിയേറ്ററികളില്‍ പുതിയ വേര്‍ഷന്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുകയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *