‘ഒരുപാട് മോഹിച്ച് വാങ്ങിയതാണ്’; മോഷണം പോയ സൈക്കിൾ തിരികെ കിട്ടാൻ പോസ്റ്റർ ഒട്ടിച്ച് വിദ്യാർത്ഥി

0

കൊച്ചി: മോഷണം പോയ സൈക്കിൾ തിരികെ കിട്ടാൻ പോസ്റ്റർ ഒട്ടിച്ച് വിദ്യാർത്ഥി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തുളള മരത്തിലാണ് മോഷ്ടിക്കപ്പെട്ട സൈക്കിൾ തിരികെ നൽകണമെന്ന് അപേക്ഷിച്ചുകൊണ്ട് വിദ്യാർത്ഥി പോസ്റ്റർ പതിച്ചത്. തേവര എസ്എച്ച് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുടെ സൈക്കിളാണ് മോഷണം പോയിരിക്കുന്നത്.

കത്ത് ഇങ്ങനെ:

‘ഞാൻ പവേൽ സമിത്. തേവര എസ്എച്ച് സ്‌കൂളിൽ പഠിക്കുന്നു. രാവിലെ സൈക്കിൾ ഇവിടെ വെച്ചിട്ടാണ് സ്‌കൂളിൽ പോയത്. എന്നാൽ ഇന്നലെ തിരിച്ച് വന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ച് നൽകണമെന്ന് അപേക്ഷിക്കുന്നു,’

സൈക്കിൾ തിരികെ ഏൽപ്പിക്കുന്നതിന് ബന്ധപ്പെടാനുളള മൊബൈൽ നമ്പറും പേരും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഷണംപോയ സൈക്കിൾ തിരികെ കിട്ടാൻ വിദ്യാർത്ഥി പതിച്ച പോസ്റ്റർ ഇപ്പാൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. കത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. തന്റെ സൈക്കിൾ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോൾ വിദ്യാർത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here