തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. RCFL എന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. വിശ്വാസ്യത പരിശോധിക്കാതെ മുങ്ങിത്താഴുന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചത്. ഭരണതലത്തിലുള്ളവരുടെ അറിവോടെ കമ്മീഷന്‍ വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തുക നിക്ഷേപിച്ചത്. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് ഈ പണം നിക്ഷേപിച്ചതെന്നും സതീശന്‍ ആരോപിച്ചു.

2015 മുതല്‍ അനില്‍ അംബാനിയുടെ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. 2018 ലും 2019 ലും കമ്പനിയുടെ പേര് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മറച്ചുവെച്ചു. സംസ്ഥാനത്ത് ഇടത്തരം സംരംഭങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ് അംബാനി കമ്പനിയില്‍ നിക്ഷേപിച്ചത്. പുറത്ത് ഒരു കമ്പനിയില്‍ നിക്ഷേപ നടത്തുമ്പോള്‍ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടേ. ഒന്നും അന്വേഷിക്കാതെ പരിശോധിക്കാതെ വലിയ തുക നിക്ഷേപിച്ചു. ഭരണ തലത്തിലുള്ള അറിവോടെ ചില ഉദ്യോഗസ്ഥരാണ് നിക്ഷേപിച്ചത്. ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങിയാണ് തുക നിക്ഷേപിച്ചത്. RCFL ലുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *