61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും സ്കൂട്ടറുമായി 2 പേർ പിടിയിൽ.നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്.53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ നിന്നാണു പിടികൂടിയത്.8 കുപ്പി മദ്യവുമായി വിനീഷിനെ കുണ്ടായിത്തോടിൽ നിന്നാണു പിടികൂടിയത്. നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ വിദേശ മദ്യം രഹസ്യമായി സൂക്ഷിച്ചു വൻ വിലയ്ക്കു നൽകുന്നതായി എക്സൈസിനു പരാതി ലഭിച്ചിരുന്നു.വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണു മദ്യവുമായി പ്രജോഷും വിനീഷും പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ ഐസക്ക് ,ടി. ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫിസർമാരായ ദിനോബ്,വിനു വിൻസന്റ്,ഡ്രൈവർ ഹിതിൻ ദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
