വ്യാപാരികളെ നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ നയിക്കുന്ന വ്യാപാരി സമ്പർക്ക സായാഹ്ന യാത്ര തുടങ്ങി. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആരംഭിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന യാത്രയിൽ പുതിയ അംഗങ്ങളെ ചേർക്കൽ, പ്രയാസം നേരിടുന്ന വ്യാപാരികൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ പ്രവർത്തന ങ്ങൾ നടക്കും. കുന്ദമംഗലം തോട്ടുപുറത്ത്
മുതിർന്ന പഴയ കാല വ്യാപാരി കെ ശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സിക്രട്ടറി പി കെ ബാപ്പു ഹാജി, പി ജയശങ്കർ, എ കെ സലീം, എൻ വിനോദ് കുമാർ, കെ കെ ജൗഹർ, ടി സജീവ്, ടി സി സുമോദ്, സുനിൽകുമാർ കണ്ണേറ, എം പി മൂസ, ടി വി ഹാരിസ്, എ അബൂബക്കർ ഹാജി, ടി മുഹമ്മദ് മുസ്തഫ, കെ.കെ മഹിത, എൻ വി അഷ്റഫ്, കെ കെ ശമീൽ
പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *