സിനിമാതാരം അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി വിവരം .നിലവിൽ അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഉള്ളത്.ഫിലിപ്പീൻസില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ്മേനോൻ തന്നെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.
പേജ് വീണ്ടെടുക്കുന്നതിന് ഫേസ്ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോൻ പറയുന്നു.