കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന വിക്രം ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ. ഉദയനിധി സ്റ്റാലിൻ ചിത്രം കാണുകയും കമലാഹാസനെയും സംവിധായകൻ ലോകേഷ് കനകരാജിനെയും ഉൾപ്പടെ മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു.
‘‘വിക്രം സൂപ്പർ. ഉലകനായകൻ കമൽഹാസൻ സാറിന് നന്ദി, സംവിധായകൻ ലോകേഷ്, വിജയ് സേതുപതി, അനിരുദ്ധ്, ഫഹദ് ഫാസിൽ തുടങ്ങി സിനിമയുമായി പ്രവർത്തിച്ച മുഴുവൻ ടീമിനും ഈ സിനിമാ അനുഭവത്തിന് നന്ദി അറിയിക്കുന്നു! ചിത്രം തീർച്ചയായും ഒരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും.” ഉദയനിധി പറഞ്ഞു.
Dear @Udhaystalin thambi. Thanks for your glowing first view report on #Vikram . You had proclaimed yourself as a fan. Your report will enthuse all my other brothers to dizzying heights. @RKFI @turmericmediaTM #VikramHitlist https://t.co/IbeclwXCu8
— Kamal Haasan (@ikamalhaasan) June 1, 2022
ഉദയനിധിയുടെ കമന്റിന് മറുപടിയായി കമൽഹാസനും നേരിട്ടെത്തി. ‘‘പ്രിയ ഉദയ്സ്റ്റാലിൻ തമ്പി. വിക്രമിനെക്കുറിച്ചുള്ള നിങ്ങളുടെ മഹത്തായ ആദ്യ റിപ്പോർട്ടിന് നന്ദി. വിക്രമിന്റെ ആദ്യ ആരാധകനാണ് നിങ്ങളെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഞാനുൾപ്പടെ സിനിമയുമായി പ്രവർത്തിച്ച മറ്റെല്ലാ സഹോദരൾക്കും മനംമയക്കുന്ന റിപ്പോർട്ടാണ് നിങ്ങളുടേത്.’’ കമൽഹാസൻ കുറിച്ചു.
ചിത്രം തമിഴ്നാട്ടിലുടനീളം ചിത്രം വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനാണ്. സിനിമയുടെ പ്രത്യേക സ്ക്രീനിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു.ചിത്രത്തിൻ്റെ ട്രെയ്ലര് ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. രാജ് കമാൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.