കൊച്ചി ഇ ഡി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിലെ വിവരശേഖരണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന. കൊച്ചി ഇ ഡി ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇഡിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇഡിക്കെതിരെ പരാതി നല്‍കിയ വ്യവസായിക്കെതിരെയുള്ള ഇ ഡി കേസിന്റെ വിവരങ്ങള്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ഇ ഡി കൈമാറാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇ ഡി ഓഫീസില്‍ എത്തിയത്.വിജിലന്‍സ് നേരത്തെ നല്‍കിയ കത്തിന് ഇ ഡി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *