കാരന്തൂര്‍ : തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സാങ്കേതിക മികവുപുലര്‍ത്തുന്ന മര്‍കസ് ഐ.ടി.ഐ പോലുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഭാവി ജീവിതത്തിന് ഏറെ ഗുണകരമായിരിക്കുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അലവി അരിയില്‍ പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളുടെ പഠനാരംഭത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്ക് സാര്‍വത്രിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും തൊഴിലധിഷ്ഠിത പരിശീലനവും അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍.മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സിന്ദൂര്‍ ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് ബാബുമോന്‍, ഐ.ടി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഷ്‌റഫ് കാരന്തൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുറഹിമാന്‍കുട്ടി, അബ്ദുല്‍ അസീസ് സഖാഫി,സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *