തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്കരിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം തള്ളിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത വരുമാനനഷ്ടത്തിലാണെന്നും സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത പ്രതിസന്ധിയാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനത്തോടെ കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ വർഷങ്ങളായുള്ള പെൻഷൻ പരിഷ്കരണ ആവശ്യമാണ് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *