റെയിൽവേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും.അഞ്ചാം തീയതി അർധരാത്രി മുതൽ ഏഴാം തീയതി അർധരാത്രി വരെ 72 മണിക്കൂര്‍ കേരളത്തിലേക്കുള്ളതടക്കം 117 മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളും 350ൽ ഏറെ ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ ആണ് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. പല ട്രെയിനുകളും ഭാ​ഗീകമായി റദ്ദാക്കിയിട്ടുണ്ട്.
എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍ടിടി-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. സിഎസ്ടി., ദാദര്‍, എല്‍ടിടി എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും. ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

ഹൈദരാബാദ്-സി.എസ്.ടി. എക്‌സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും.

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ താനെയില്‍ ഈ വണ്ടികള്‍ക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. ഇവിടെനിന്നും കയറേണ്ട യാത്രക്കാര്‍ ദാദറിലോ കല്യാണിലോ എത്തി വണ്ടിയില്‍ കയറേണ്ടതാണെന്നും റെയില്‍വേ അറിയിച്ചു. കൊങ്കണ്‍ പാതയിലൂടെ പോകേണ്ടവര്‍ പനവേലില്‍ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടും.

റദ്ദാക്കിയ കേരള ട്രെയിനുകൾ

∙ അഞ്ചാം തീയതി പുറപ്പെടുന്ന കുർള–കൊച്ചുവേളി എക്സ്പ്രസ് (22113)

∙ ഏഴാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള എക്സ്പ്രസ് (22114)

∙ ഇന്നലെത്തെയും ആറാം തീയതിയിലെയും എറണാകുളം–കുർള തുരന്തോ എക്സ്പ്രസ് (12224)

∙ അഞ്ച്, എട്ട് തീയതികളിലെ കുർള–എറണാകുളം തുരന്തോ എക്സ്പ്രസ് (12223)

പൻവേൽ വരെ

∙ ആറാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള ഗരീബ്‌രഥ്

∙ തിരുവനന്തപുരത്തു നിന്നു കുർളയിലേക്ക് ഇന്ന്, നാളെ, അഞ്ച്, ആറ് തീയതികളിൽ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ്

പൻവേലിൽ നിന്ന്

∙ ഏഴാം തീയതി കൊച്ചുവേളിയിലേക്കുള്ള ഗരീബ്‌രഥ്

∙ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്.

റദ്ദാക്കിയ മറ്റു പ്രധാന ട്രെയിനുകൾ

∙ മുംബൈ സിഎസ്എംടിയിൽ നിന്നു കർമലിയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ് തീയതികൾ)

∙ മുംബൈ സിഎസ്എംടിയിൽ നിന്നു മഡ്ഗാവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ്, ഏഴ് തീയതികൾ)

∙ കുർളയിൽ നിന്നു മഡ്ഗാവിലേക്ക് യഥാക്രമം അഞ്ച്, ഏഴ് തീയതികളിലുള്ള 11099, 11085 എന്നീ ട്രെയിനുകൾ

∙ മഡ്ഗാവിൽ നിന്നു കുർളയിലേക്ക് യഥാക്രമം ആറ്, എട്ട് തീയതികളിലുളള 11100, 11086 ട്രെയിനുകൾ

∙ മുംബൈ സിഎസ്എംടിയിൽ നിന്നു മംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ – 12133, 12134 (നാല്, അഞ്ച്, ആറ്, ഏഴ് തീയതികൾ)

4,5,6 തിയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് പനവേലില്‍ യാത്ര അവസാനിപ്പിക്കും. 5,6,7,8 തിയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ്, പനവേലില്‍ നിന്നു യാത്ര തുടങ്ങും. എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ് 6നും സര്‍വീസുണ്ടാകില്ല. ലോകമാന്യതിലക്-എറണാകുളം തുരന്തോ 5,8 തിയതികളില്‍ റദ്ദാക്കി. ലോകമാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസ് 5ന് സര്‍വീസുണ്ടാകില്ല. കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് 7നും റദ്ദാക്കി. 6നുള്ള കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസും പനവേലില്‍ യാത്ര അവസാനിപ്പിക്കും. 7നുള്ള ലോകമാന്യതിലക്‌കൊച്ചുവേളി ട്രെയിന്‍ പനവേലില്‍ നിന്നു പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *