ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം കെഎൽ രാഹുൽ 729 റേറ്റിംഗോടെ നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് മുന്നേറി. മുൻ നായകൻ വിരാട് കോലി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ റാങ്കിംഗിൽ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്.

പാക് നായകൻ ബാബർ അസം 805 റേറ്റിംഗോടെ ഒന്നാമതും 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ആണ് മൂന്നാമത്. 796 റേറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ താരത്തിനുള്ളത്. നാലാമതുണ്ടായിരുന്ന ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബൗളർമാരിൽ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 797 ആണ് താരത്തിൻ്റെ റേറ്റിംഗ്. 784 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും 746 റേറ്റിംഗുമായി ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് മൂന്നാമതും ഉണ്ട്. 20ആം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറിനാണ് ആണ് ഇന്ത്യൻ താരങ്ങളിൽ മികച്ച റാങ്കുള്ളത്.

ഓൾറൗണ്ടർമാരിൽ അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി (265), ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ (231), ഇംഗ്ലണ്ടിൻ്റെ മൊയീൻ അലി (205) എന്നീ താരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *