അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ അത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. ശിവശങ്കര്‍ രചിച്ച പുസ്തകം ശനിയാഴ്ച പുറത്തിറങ്ങുംഡിസി ബുക്ക്‌സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്.സ്വര്‍ണക്കടത്ത് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങള്‍ അടങ്ങിയതാണ് പുസ്തകം.

” അധികാരത്തിന്റെ ഉന്നതിയില്‍ ഇരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ.

യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി പിന്നേയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം.ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു.
സത്യാനന്തര കാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയെല്ലാമാകും അനുഭവിക്കേണ്ടി വരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്,” എന്ന പുസ്തകത്തിന്റെ പിന്‍ പേജില്‍ എഴുതിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരം സംസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *