മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.രണ്ടു ബസ്സിലുമുണ്ടായിരുന്ന പരുക്കേറ്റ 35ഓളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ 10 പേർ ചികിത്സയിലുണ്ട്. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനത്തിലെയും ഡ്രൈവർമാർക്കും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020