തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി ജ്യോതിക. മുബൈയിലേക്ക് താമസം മാറി എന്നത് സംബന്ധിച്ച പ്രതികരണമാണ് ജ്യോതിക നടത്തിയത്.

ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാപ്പരാസികള്‍ സൂര്യയും ജ്യോതികയും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചത്. തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് വിഷയത്തില്‍ ജ്യോതിക പറയുന്നത്. തന്റേയും മക്കളുടേയും സന്തോഷമാണ് സൂര്യയ്ക്ക് എന്നും പ്രഥമ പരിഗണനയെന്നും, അതുകൊണ്ടാണ് ഈ മാറ്റമെന്നും ജ്യോതിക പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *