പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷന്‍ കേരളത്തില്‍ ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടി നല്‍കി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സംവിധാനം ചെയ്ത ചിത്രങ്ങളായ നേരം, പ്രേമം, ഗോള്‍ഡ് എന്നിവയോട് കേരളത്തിലുള്ള ചിലര്‍ മോശമായി പ്രതികരിച്ചുവെന്ന് അല്‍ഫോന്‍സ് കുറ്റപ്പെടുത്തി.

തനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരുമെന്നും താന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതിയെന്നും അല്‍ഫോന്‍സ് പറഞ്ഞു. ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയിലാണ് അല്‍ഫോന്‍സിന്റെ പുതിയ സിനിമയുടെ ഓഡിഷന്‍ നടത്തുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കേരളത്തില്‍ ഓഡിഷന്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചിലര്‍ എത്തിയത്.

അല്‍ഫോന്‍സ് പുത്രന്റെ മറുപടി:

എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍ മോശം പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍… കേരളം എന്റെ കാമുകിയും, ഞാന്‍ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണ് എന്ന് വിചാരിച്ചാല്‍ മതി.

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്നുപറയാന്‍ നട്ടെല്ലുള്ളവരാണ് മലയാളികള്‍ എന്ന ഒരു പ്രേക്ഷകന്റെ കമന്റിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: ”സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാന്‍ ഗോള്‍ഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവണ്‍മെന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കില്‍, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഹോട്ടലിലെ ഭക്ഷണം പഴകിയാല്‍, വേസ്റ്റ് കത്തുമ്പോള്‍ ….അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ,

Leave a Reply

Your email address will not be published. Required fields are marked *