കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു .
ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും അത് ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്.

മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *