തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്. 2,68,584 പേര് മെറിറ്റില്‍ പ്രവേശനം നേടി. സ്പോര്‍ട്സ് ക്വോട്ടയില്‍ 4834 പേര്‍ക്കും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം 1110 പേര്‍ക്കും ലഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 20,991 പേര്‍ക്കാണ് കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിച്ചത്. 34,897 പേര് മാനേജ്മെന്റ് ക്വോട്ടയിലും പ്രവേശനം നേടി. അണ് എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയത് 18,490 കുട്ടികളാണ്. അലോട്ട്മെന്റ് നല്‍കിയിട്ടും 82,896 പേര് പ്രവേശനം നേടിയില്ല. മെറിറ്റ്-58,061, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ -418, അണ് എയ്ഡഡ്- 35,155 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. ആകെ ഒഴിവുകള്‍ 93,634 ആണ്. അണ് എയ്ഡഡ് സീറ്റുകള്‍ ഒഴിവാക്കിയാലും 58,479 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. സംസ്ഥാനത്താകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 47,654 മാത്രമാണ്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020