തിരുവനന്തപുരം ആര്യനാട് സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്. ഓഫീസിൻറെ കൂരയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി. സമീപത്ത് കൂടി കരമനയാർ ഒഴുകുന്നുണ്ട്. ഇതുവഴി പാർട്ടി ഓഫീസിനുള്ളിൽ കയറിയതാകാം. ഓഫീസിൻറെ ഷീറ്റിനും ചുമരിനും ഇടയ്ക്കാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

പരുത്തിപ്പള്ളി വനം വകുപ്പിൽ അറിയിച്ചതനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ ആർടി അംഗം സ്നേക്ക് റെസ്ക്യൂറായ റോഷിനി ജി എസ് എത്തിപ്പിടികൂടി. പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. സമീപത്ത് കൂടി കരമനയാർ ഒഴുകുന്നുണ്ട് ഇതുവഴി എത്തി പാർട്ടി ഓഫീസിനുള്ളിൽ കയറിയതാകാം എന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *