തൃശൂര്‍: ചൊവ്വന്നൂരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ യുവാവിനെതിരെ കേസ്. ചൊവ്വന്നൂര്‍ സ്വദേശി 25 വയസുള്ള അനന്തുവിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ചൊവ്വന്നൂര്‍ സ്വദേശി അനന്തു 70 ല്‍ അധികം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമിലൂടെ വില്‍പ്പന നടത്തി എന്നാണ് പരാതി. കുന്നംകുളം സ്വദേശിയായ യുവതിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മൊബൈല്‍ ഫോണും, ലാപ്‌ടോപ്പും പിടിച്ചെടുത്തു. അതേസമയം, യുവാവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയത് പതിനെണ്ണായിരത്തില്‍ അധികം സ്ത്രീകളുടെ ചിത്രങ്ങളാണ്. ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും പരാതിക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *