ഈന്തപ്പഴം ശീലമാക്കിയാലുള്ള പ്രയോജനങ്ങൾ

0

ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്സിൽ ഒന്നാണ് .

ഈന്തപ്പഴം എപ്പോൾ കഴിക്കണം?
രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിൻ അളവ് കുറവാണെന്നുണ്ടെങ്കിൽ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഭക്ഷണത്തിന്റെ ഇടവേളകളിൽ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്.

ദിനേന ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്ന് അറിയാം,

  • ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കും
  • അണുബാധകളോടും അലർജിയോടും പോരാടും
  • മലബന്ധത്തിൽ നിന്നും അസിഡിറ്റിയിൽ നിന്നും മോചനം
  • ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും
  • രക്തസമ്മർദമുള്ളവർ ഈന്തപ്പഴം പതിവാക്കുന്നത് ബി.പി. നിയന്ത്രിച്ചു നിർത്താൻ സഹായിക്കും

ഈന്തപ്പഴത്തിൽ ഫൈബർ, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേയരോഗികൾക്കും കഴിക്കാവുന്ന​ ഒന്നാണ് ഈന്തപ്പഴമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സസ്യ രാസവസ്തുക്കൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറക്കാനും സഹായിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here