പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറാണ് വെള്ളി മെഡൽ നേടിയത്. ടി-64 വിഭാഗത്തിലാണ് പ്രവീൺ കുമാർ 2.07 മീറ്റർ ഉയരം താണ്ടിയത്.വെള്ളി നേടിയത്. ടി 64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ മറികടന്നത് 2.07 മീറ്റര്‍. ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്.
അതേസമയം, ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. 1.86 മീറ്റര്‍ ദൂരം ചാടിയാണ് മാരിയപ്പന്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാര്‍ 1.83 മീറ്റര്‍ ദൂരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങള്‍ നടന്നത്.
അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നുമത്സരം നടന്നത് . 1.83 മീറ്റര്‍ ദൂരം അനായാസം മറികടന്ന ഇരുവര്‍ക്കും ആദ്യ രണ്ട് അവസരങ്ങളില്‍ 1.86 മീറ്റര്‍ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തില്‍ മാരിയപ്പന്‍ ഈ ദൂരം മറികടന്നപ്പോള്‍ ശരത് കുമാര്‍ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തില്‍ 1.86 മീറ്റര്‍ മറികടന്നു. ഇതോടെ സ്വര്‍ണപ്പോര് മാരിയപ്പനും സാമും തമ്മിലായി.
ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റര്‍ ദൂരം മറികടക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പന്‍ പരാജയപ്പെട്ടു. എന്നാല്‍, മൂന്നാം ശ്രമത്തില്‍ 1.88 മീറ്റര്‍ ദൂരം മറികടന്ന സാം ഗ്രീവ് സ്വര്‍ണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി

Leave a Reply

Your email address will not be published. Required fields are marked *