ഹോമിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍.ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹോം’.ചിത്രത്തിന് സ്ട്രീമിം​ഗ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് താരം.
സിനിമയിലെ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹൻലാലിന്റെ വാട്ട്‌സാപ്പ് സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിരിക്കുന്നത്. ‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മികച്ച സിനിമ. ഇനിയും ഇത് തുടരുക’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

നേരത്തെ സംവിധായകൻ പ്രിയദർശനും ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ‘ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍’ എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *