ഫ്ലിപ്കാര്‍ട്ട് പരസ്യത്തിന്‍റെ പേരില്‍ പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെതിരെ കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോററ്ററി (സിസിപിഎ)യില്‍ പരാതി. പരസ്യചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ആണ് പരാതി നല്‍കിയത്. നേരത്തെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണ് പ്രസ്തു പരസ്യമെന്നും, അതിൽ നിന്നും അമിതാഭ് ബച്ചൻ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിൻവലിക്കണമെന്നും ദേശീയ പ്രസിഡന്റ് ബിസി ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് ദേശീയ പ്രവർത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നായക നടൻ രാജ്യത്തെ എട്ട് കോടിയിൽ പരം പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. അദ്ദേഹം തെറ്റു തിരുത്തണമെന്നും, അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലുൾപ്പെടെ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. എട്ട് കോടിയിലധികം വരുന്ന ചെറുകിട വ്യാപാരികളെ ഒന്നടങ്കം അപമാനിച്ച നിലപാട് അദ്ദേഹം പരസ്യമായി തിരുത്തണമെന്നും അവർ പറഞ്ഞു. അതേ സമയം ഒക്ടോബര്‍ 8 മുതല്‍ 15വരെ നടക്കുന്ന ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സിനോട് അനുബന്ധിച്ചാണ് വിവാദ പരസ്യം ഇറക്കിയത്. ഫ്ലിപ്പ്കാര്‍ട്ട് അവരുടെ യൂട്യൂബ് അക്കൌണ്ടില്‍ ഇറക്കിയ നിരവധി പരസ്യങ്ങളില്‍ ഒന്നാണ് ഈ പരസ്യവും.മൊബൈല്‍ ഡീലുകള്‍ സംബന്ധിച്ച് നല്‍കിയ പരസ്യത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ പരസ്യം ഫ്ലിപ്പ്കാര്‍ട്ട് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സ് പരാതിയുമായി മുന്നോട്ട് പോകുന്നുവെന്നാണ് വിവരം. അതേ സമയം കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സിന് പിന്നാലെ മൊബൈല്‍ റീട്ടെയില്‍ വില്‍പ്പനക്കാരുടെ ദേശീയ സംഘടനയും അമിതാഭിന്‍റെ പരസ്യത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
