ഉടമയുടെ കൈയിലെ ഭക്ഷണത്തിൽ കൊതിവെച്ച് നായ,ഒപ്പം വിശക്കുന്നില്ലെന്ന് കാണിക്കാന്‍ അഭിനയവും

0

വീട്ടിലെ കാവലാൾ എന്നതിലുപരി പലരും ഓമനയായി വളർത്തുന്ന മൃഗങ്ങളിലൊന്നാണ് നായ.ഓമനിച്ച് വളര്‍ത്തുന്ന വളര്‍ത്തുനായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഉടമയ്‌ക്കൊപ്പമുള്ള ഒരു നായയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. സോഫയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഉടമ. മടിയില്‍ പാത്രം വെച്ചാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. ഇതിന് തൊട്ടടുത്തായി സോഫയില്‍ നായയും ഇരിപ്പുണ്ട്. ചിപ്‌സ് രൂപത്തിലുള്ള നാച്ചോസും മറ്റും കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഉടമ ഭക്ഷണം കഴിക്കുമ്പോള്‍ അത് കൊതിയോടെ നോക്കി നില്‍ക്കുകയും ഉടമ നോക്കുമ്പോള്‍ ഒന്നും അറിയാത്തത് പോലെ മുകളിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.33 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 8.8 മില്യണ്‍ ആളുകളാണ് കണ്ടത്. വളരെ വേഗമാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

https://twitter.com/B_S/status/1584993796663582720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1584993796663582720%7Ctwgr%5E5c73bec32390bd82b082be18735b41337b12520e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Ffood%2Fnews%2Fcute-dog-pretending-hes-not-hungry-is-too-funny-to-watch-viral-video-1.8014150

LEAVE A REPLY

Please enter your comment!
Please enter your name here