കുന്ദമംഗലം പതിമംഗലത്ത് വൻ കവർച്ച 2 ലക്ഷം രൂപയും സ്വർണവും നഷ്ടപ്പെട്ടു. പതിമംഗലം ചുലാം വയൽ അമ്പലപറമ്പിൽ സാത്താറിന്റെ വീട്ടിൽ ഇന്നലെ അർദ്ധ രാത്രിയോടെയാണ് കവർച്ച നടന്നത്. 2 ലക്ഷം രൂപയും സ്വർണ്ണവും കവർന്നു.

വീടിന്റെ പുറക് വശം കുത്തി പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. ഗൾഫിൽ ജോലി ചെയ്യുന്ന സത്താറിന്റെ വീട്ടിൽ കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിലും വിദഗ്ദമായി പണവും സ്വർണ്ണവുമായി കടന്ന് കളയുകയിരുന്നു.

സി സി ടിവി പരിശോധനയിൽ മുഖം മൂടി ധരിചെത്തിയ ആളെ കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കുന്ദമംഗലം പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *