നരിപ്പറ്റയിൽ ഇരട്ടകളായ മക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി

0

കോഴിക്കോട് നരിപ്പറ്റയിൽ രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 സെപ്റ്റംബര്‍ 26-ന് രാത്രിയാണ് പേരോട് സി.സി.യു.പി.സ്‌കൂള്‍ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയായ സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവരെയുംകൊണ്ട് കിണറ്റില്‍ ചാടിയത്.കുട്ടികള്‍ മരിച്ചെങ്കിലും സുബീനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തംവീട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here