കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കരിമ്പാടം കുന്നുകാട്ടില്‍ കെകെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികള്‍ അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകള്‍ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യന്‍. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. ഉയരക്കാരായ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ക്കു പോലും തടുക്കാന്‍ കഴിയുന്നതിലും വേഗത്തിലായിരുന്നു സത്യന്റെ സ്മാഷുകള്‍. കരിമ്പാടം സ്‌പോര്‍ട്ടിങ് സ്റ്റാര്‍ ക്ലബിലൂടെയാണ് സത്യന്‍ കളിച്ചു വളര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *