കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കലക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *