തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം.

ടിടിഇ ജെയ്സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. ഭിക്ഷാടകനാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *