പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസില്‍ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. കേസ് ഒത്തുത്തീര്‍പ്പാക്കാനായി പ്രതികള്‍ സിഡബ്ല്യുസി ചെയര്‍മാന്റെ ഓഫീസില്‍ നേരിട്ട്‌പോയെന്നാണ് കണ്ടെത്തല്‍. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ സിഡബ്ല്യുസിക്ക് ഒടുവില്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറണ്ടി വന്നു.
കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്‌പെന്‍ഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തല്‍. സിഡബ്ല്യുസി റിപ്പോര്‍ട്ട് നല്‍കാന്‍ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികള്‍ക്ക് ഗുണമായി. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്‌പെന്‍ഡ് ചെയ്തത്.