മലപ്പുറം: സര്‍ക്കാരിനും സിപിപഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ പരാമര്‍ശം നടത്തിയെന്നും സംഘപരിവാര്‍ ആരോപണത്തിന് കുടപിടിച്ചുവെന്നും വിഡി സതീശന്‍ ആരോപിച്ചു.തെരഞ്ഞടുപ്പ് ചുമതലയുള്ള എ. വിജയരാഘന്‍ മലപ്പുറത്തെ അപമാനിച്ചു. തീവ്രവാദികള്‍ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. വിജയരാഘവന്‍ ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും സതീശന്‍ ചോദിച്ചു. സംഘപരിവാറിന്റെ അതേ തോണിയിലാണ് യാത്ര. അതുകൊണ്ടാണ് ആദ്യം ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും വിവാദമായതോടെ ഏതോ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മലപ്പുറം കുറ്റകൃത്യങ്ങളുടെ കേന്ദ്രമെന്ന മുഖ്യമന്ത്രിയുടെ പഴയ പരാമര്‍ശം ഉയര്‍ത്തി കെസി വേണുഗോപാലാണ് ആദ്യം മലപ്പുറം പരാമര്‍ശം ചര്‍ച്ചാവിഷയമാക്കിയത്. മുഖ്യമന്ത്രി മാത്രമല്ല, പിബി അങ്കം എ വിജയരാഘവനും മലപ്പുറത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് അത്തരം പ്രസ്താവനകള്‍ പതിവായി നടത്താറുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. എന്നാല്‍, ഈ പ്രസ്താവനകള്‍ക്ക് നേരിട്ട് മറുപടി പറയാതെ ചരിത്രം പറഞ്ഞായിരുന്നു സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *