കുന്ദമംഗലം: പെരുവയല്‍ ജംഗ്ഷനിലെ ടി റോഡിന്റെ ഭാഗത്തെ ഇലക്ട്രിക് പോസ്റ്റിനു സമീപത്ത് നിന്ന് മയക്കുമരുന്നുമായി
26 കാരനെ പിടികൂടി. പെരുവയല്‍ വില്ലേജില്‍ പൂവാട്ടുപറമ്പ് ദേശത്ത് കളരി പുറായില്‍ വീട്ടില്‍ മൊയ്ദീന്‍ മകന്‍ ഹര്‍ഷാദിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് 23 ഗ്രാം മെത്താഫിറ്റമിനും, 1.641 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ 4.30 മണിക്കാണ് ഇയാളെ പിടികൂടിയത്.

കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആഷിക്ക് ഷാനും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പാര്‍ട്ടിയില്‍ EI(g) പ്രവേശ്.എം, PO(g) സന്ദീപ്, വിപിന്‍, സുജീഷ്,സിഇഒ മാരായ ജിത്തു, റനീഷ്, സിഇഒ ഡ്രൈവര്‍ മുബഷീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *