ടിപ്പര്‍ ലോറിയുടെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുത ലൈനില്‍ കുടുങ്ങി ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. വയനാട് തൊണ്ടര്‍നാട് വാളാംതോട് വച്ചാണ് സംഭവം. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് സ്വദേശി നാലുകണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടം.

ബോഡിക്കുള്ളിലുണ്ടായിരുന്ന വെള്ളം ഒഴുക്കി കളയാന്‍ ക്യാരിയര്‍ പൊക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *