ഓട്ടോറിക്ഷ മറിഞ്ഞ് അടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം.

നായ്ക്കട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുന്ന വഴി കോട്ടക്കുന്നിന് സമീപം അതേ ദിശയിലെത്തി യൂടേണ്‍ എടുത്ത കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോക്ക് അയടിയില്‍പ്പെട്ട രാജലക്ഷ്മിയെ ഉടനെ ബത്തേരിയില സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.

ഇരുളത്തെ ബന്ധു വീട്ടിലേക്ക് മതാ പിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകും വഴിയാണ് അപകടം. അര്‍ജുനന്‍, രാജേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *