കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മ ഗാന്ധി ഓഡിറ്റോറിയം ഇ ടി മുഹമ്മദ് ബഷീർ എം പി നാടിന് സമർപ്പിച്ചു. ജനങ്ങളുടെ ആവശ്യം മനസിലാക്കി പദ്ധതികൾ യാഥാർഥ്യമാക്കിയ ബ്ലോക്ക് പഞ്ചായത്തിൻ്റെ ദൂരദർശിത്വം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ നീർച്ചാലുകളുടെ മാപ്പിംഗ് പി.ടി.എ റഹീം എം.എൽ.എ പ്രസിഡൻ്റിന് നൽകി പ്രകാശനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അധ്യക്ഷനായി.
ആധുനിക സൗകര്യങ്ങളോടെ പണിത മഹാത്മ ഗാന്ധി ഓഡിറ്റോറിയം പൊതുചടങ്ങുകൾ, കല സാംസ്കാരിക പരിപാടികൾ,സമ്മേളനങ്ങൾ തുടങ്ങിയവയ്ക്കായിണ് ബ്ലോക്ക് പഞ്ചായത്ത്
നവീകരിച്ചിട്ടുള്ളത്. ചടങ്ങിൽ വെച്ച് സ്റ്റേജ് രൂപകൽപ്പന ചെയ്ത ഗവ. എഞ്ചിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ. ദിലീപ് കുമാർ, മേൽനോട്ടം വഹിച്ച ചാത്തമംഗലം പഞ്ചായത്ത് അസി. എഞ്ചിനീയർ ധന്യ എന്നിവരെ എം.പി ഉപഹാരം നൽകി ആദരിച്ചു. അസി. എക്സികുട്ടീവ് എഞ്ചിനീയർ ചിത്ര വാസു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ അബൂബക്കർ, എം.കെ നദീറ , എൻ ഷിയോലാൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, ബ്ലോക്ക് മെമ്പർമാരായ ബാബു നെല്ലൂളി , ടി.പി മാധവൻ, മൂസ മൗലവി, മുംതാസ് ഹമീദ്,എം.എം സുധീഷ് കുമാർ, തളത്തിൽ ചക്രായുധൻ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മൈമൂന സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു
