കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഷി ലോഡ്ജ് ഇ. ടി മുഹമ്മദ്‌ ബഷീർ എം പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി അധ്യക്ഷനായി.കുന്ദമംഗലത്തെത്തുന്ന വനിതകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസിക്കാനും പരീക്ഷകൾക്കോ,ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ എത്തി ഒരു രാത്രി സുരക്ഷിതമായി മിതമായ നിരക്കിൽ
താമസിക്കാന്നു വേണ്ടി ആണ് ബ്ലോക്ക് പഞ്ചായത്ത്‌ ഇത്തരം പദ്ധതി നടപ്പിലാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ അബൂബക്കർ, എം.കെ നദീറ , എൻ ഷിയോലാൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, ബ്ലോക്ക് മെമ്പർമാരായ ബാബു നെല്ലൂളി , ടി.പി മാധവൻ, മൂസ മൗലവി, മുംതാസ് ഹമീദ്,അസി. എക്സികുട്ടീവ് എഞ്ചിനീയർ ചിത്ര വാസു,എം.എം സുധീഷ് കുമാർ, തളത്തിൽ ചക്രായുധൻ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മൈമൂന സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *